വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 40 പേര്‍ക്കാണ് ഒരേസമയം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ എമര്‍ജന്‍സി വിഭാഗവും ഫയര്‍ഫോഴ്സും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി അടിയന്തര പരിശോധനകളും ചികിത്സാ സഹായങ്ങളും നല്കി.
യാത്രക്കാര്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടാകാനുള്ള കൃത്യമായ കാരണം എന്താണെന്നും ഏത് വിമാനത്തിലെ യാത്രക്കാരാണ് ഇവരെന്നുമുള്ള കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ യാത്രയ്ക്കായി ആശ്രയിക്കുന്ന പ്രധാന വിമാനത്താവളമായതിനാല്‍ സംഭവം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Comments: